ജ്യൂസിൽ മൂത്രം കലർത്തി വിൽപന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ
കടയിലെത്തുന്നവർക്ക് ജ്യൂസിൽ മൂത്രം നൽകിയ കച്ചവടക്കാരനും പ്രായപൂർത്തിയാകാത്ത സഹായിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മനുഷ്യമൂത്രം കലർത്തിയ ജ്യൂസ് വിൽക്കുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ലോണി ബോർഡർ ഏര്യയിൽ ജ്യൂസ് വിൽപ്പന നടത്തുന്ന ആമീർ (29)ആണ് സംഭവത്തിൽ പിടിയിലായത്. ഇയാളുടെ കടയിൽ നിന്ന് പൊലീസ് മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. എന്നാൽ ഇതേ കുറിച്ച് ആമീറിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പൊലീസിനോട് സഹകരിക്കാൻ തയ്യാറായില്ല. ഇയാളുടെ സഹായിയായ പ്രായപൂർത്തിയാകാത്ത പ്രതിയുടെ അറസ്റ്റിൽ തുടർനടപടികൾ സ്വീകരിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി. കണ്ടെത്തിയ കന്നാസിൽ നിറച്ച മൂത്രത്തിൻ്റെയും ജ്യൂസിൻ്റെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.