ഭാര്യ സദാസമയവും സോഷ്യമീഡിയയിൽ; കാമുകനുണ്ടെന്ന് സംശയവും; യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി യുവാവ്
സദാസമയവും സാമൂഹികമാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡൽഹി റാസാപുരിൽ താമസക്കാരനായ രാംകുമാർ(33) ആണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംകുമാറിൻ്റെ ഭാര്യ കാഞ്ചന സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സജീവമായിരുന്നു. ഇതേച്ചൊല്ലി യുവാവ് എല്ലാദിവസവും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കൂടുതൽ സമയവും കാമുകനായി ചെലവഴിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വഴക്കിനിടെ പ്രതി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാംകുമാർ കൂലിപ്പണിക്കാരനാണ്. ഏഴ് വർഷം മുമ്പാണ് കാഞ്ചനെയെ വിവാഹം കഴിച്ചത്.