യാത്രക്കാരെ വലച്ച് 12 മണിക്കൂർ; ഡൽഹി – കൊച്ചി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു
ന്യൂഡൽഹി: യാത്രക്കാരെ 12 മണിക്കൂർ വലച്ച ശേഷം ഡൽഹി – കൊച്ചി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് 12 മണിക്കൂർ വൈകി ഇന്ന് പുറപ്പെട്ടത്. വിമാനം വൈകിയതിന്റെ കാരണം എയർ ഇന്ത്യ വ്യക്തമാക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചിരുന്നു.
8. 55ന് പുറപ്പെടേണ്ട വിമാനം പുലർച്ചെ ഒരു മണിക്ക് പുറപ്പടുമെന്ന് പിന്നീട് അറിയിച്ചിരുന്നു. വീണ്ടും 6.30ന് പുറപ്പെടുമെന്ന് സമയം മാറ്റി. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. ഒടുവിൽ 9 നാണ് ഡൽഹിയിൽ നിന്ന് വിമാനം പുറപ്പെട്ടത്. വിമാനം വൈകിയതോടെ ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. യാത്രക്കാർക്ക് ഭക്ഷണമോ മതിയായ മറ്റ് സൗകര്യങ്ങളോ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.