സംസ്ഥാനത്ത് നാളെ മുതൽ മൂന്നുദിവസം ബാങ്ക് അടഞ്ഞുകിടക്കും
സംസ്ഥാനത്ത് വിവിധ അവധികൾ തുടർച്ചയായി വരുന്നതിനാൽ നാളെ മുതൽ മുതൽ ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ശനി മുതൽ അടുത്ത തിങ്കൾവരെ തുടർച്ചയായി ബാങ്ക് അവധിയാണ്. ശനിയാഴ്ച രണ്ടാം ശനി അവധി, ഞായർ തിരുവോണ അവധി, തിങ്കൾ നബിദിന അവധി എന്നിവ മൂലമാണ് തുടർച്ചയായി ബാങ്ക് അവധി വരുന്നത്. ബുധൻ, വ്യാഴം, വെള്ളി എന്നിങ്ങനെ അടുത്ത ആഴ്ചയും മൂന്നുദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. അടുത്ത ശനിയാഴ്ച ശ്രീനാരായണഗുരു സമാധി ദിന അവധിയും, ഞായർ അവധിയുമുണ്ട്. ബാങ്കുകളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്നവരും ബിസിനസുകാരും തുടർച്ചയായി വരുന്ന ബാങ്ക് അവധി മൂലം വലയും.