ഭോപ്പാൽ: മധ്യപ്രദേശിൽ ഇൻഡോറിലെ മോവ് ആർമി കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് യുവ ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ വലിയ ട്വസ്റ്റാണ് ഉണ്ടായിരിക്കുന്നത്. യുവ സൈനികരെ ആക്രമിച്ച സംഭവം പണം തട്ടാനുള്ള ശ്രമമെന്നാണ് പുറത്തുവരുന്ന വിവര വിവരങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് . ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയടക്കമുള്ളവർ മുൻകൂട്ടി പദ്ധതി തയ്യാറാക്കി ചതിച്ച് പണം തട്ടാൻ ശ്രമിച്ചതാണെന്നുള്ള വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത് . ആക്രമിക്കാനെത്തിയവരും കൂട്ടബലാത്സംഗവുമെല്ലാം പെൺകുട്ടിയുടെ അറിവോടെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന നാടകമാണെന്നാണ് പൊലീസ് പറയുന്നത്.
ഡേറ്റിംഗ് ആപ്പിലൂടെയാണ് സൈനികർ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിനൊടുവിൽ സൈനികരും വനിതാ സുഹൃത്തുക്കളും ഉച്ചയ്ക്ക് ഛോട്ടി ജാമിലെ ഫയറിംഗ് റേഞ്ചിനടുത്തുള്ള യാത്ര മുന്നോട്ട് പോകവെയാണ് സംഭവങ്ങളെല്ലാം മാറി മറിഞ്ഞത്. ഛോട്ടി ജാമിലെ സന്ദർശനത്തിനിടെ 8 പേർ അടങ്ങുന്ന സംഘം പിസ്റ്റളുകളും കത്തികളും വടികളുമായി ഇവരെ വളഞ്ഞു. യുവ സൈനികരെ ക്രൂരമായി ആക്രമിക്കുകയും യുവതിയെ ഗൺപോയിന്റിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാൽ ആക്രമിക്കാനെത്തിയ സംഘവും ബലാത്സംഗവുമെല്ലാം പെൺകുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടി തന്നെയാണ് തന്റെ അടുപ്പക്കാരായ പ്രാദേശത്തെ ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തിയത്. ഇവർ സൈനികരെ തടഞ്ഞ് വെക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.
വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തേക്കെത്തി. ഇതറിഞ്ഞ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ട് പ്രതികളെ പിന്നാലെ പൊലീസ് പിടികൂടി. ഇവരിൽ നിന്നാണ് ബലാത്സംഗമടക്കം പണം തട്ടാനുള്ള നാടകമായിരുന്നെന്ന നിർണായക വിവരം ലഭിച്ചത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്യുന്നതായി അഭിനയിച്ചത് സൈനികരെ കൊള്ളയടിക്കാൻ പദ്ധതിട്ടതാണെന്നും ഇതിന്റെ ഭാഗമായി നടന്ന നാടകമാണ് ആക്രമണവും ബലാത്സംഗമെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.