സബ് ഇൻസ്പെക്ടർക്ക് എതിരെ നടപടി നീലേശ്വരം: കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ മധു മടി
ക്കൈയെ നടപടിയുടെ ഭാഗമായി കാസർകോട് എ.ആർ ക്യാമ്പിലേക്ക് മാറ്റി. കൃഷി ഓഫീസർ ആയ യുവതി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ വാട്സ്ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി . ലൈംഗികാവശ്യം ലക്ഷ്യമിട്ട് സബ്ഇൻസ്പെക്ടർ മധു യുവതിക്ക് രാപ്പകൽ എന്നില്ലാതെ സന്ദേശങ്ങളയച്ചതിനുള്ള തെളിവുകൾ യുവതി തന്നെയാണ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് മുന്നിൽ ഹാജരാക്കിയത്. അന്വേഷണത്തിൽ പ്രാഥമികമായി കുറ്റം ബോധ്യപ്പെട്ടതിനാൽ സബ് ഇൻസ്പെക്ടറെ എ ആർ ക്യാമ്പിലേക്ക് മാറ്റി . ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ ഇൻസ്പെക്ടർ നേരിടേണ്ടി വരും. കോടോം ബേളൂർ സ്വദേശിനിയായ കൃഷി ഓഫീസർക്കാണ് എസ്ഐ മധു അശ്ലീല സന്ദേശമയച്ചത്. കേസന്വേഷണത്തിലും പോലീസുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഓഫീസർ ആണ് മധു . അതുകൊണ്ടുതന്നെ യുവതിയുടെ പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കണമെന്ന ആവശ്യവും ശക്തമാണ് .