കാഞ്ഞങ്ങാട്: അബൂദാബി മുസഫയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാല്‍ 58,മരണപ്പെട്ടു .ജനുവരി 24 താമസസ്ഥലത്തിന് സമീപത്താണ് കാറിടിച്ച് പരിക്കേറ്റത്. അബൂദാബി മഫ്രഖ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.20 വര്‍ഷമായി മുസഫയിലെ ബേക്കറി ജീവനക്കാരനാണ്.മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് നാട്ടിലെത്തിച്ചു.പരേതനായ കൃഷ്ണന്റെയും നാരായണിയുടെയും മക നാണ്.ഭാര്യ:സാവിത്രി പടന്നക്കാട്,മക്കള്‍:സരിന,സൂരജ് സഹോദരങ്ങള്‍ അനില്‍കുമാര്‍,പരേതനായ സുനില്‍കുമാര്‍