കാസർകോട്: ജെസിഐ കാസർഗോഡിന്റെ പ്രതിഭാ പുരസ്കാരം തളങ്കര ദഖീറത്ത് സ്കൂളിലെ വിദ്യാർഥിക്ക് . ദഖീറത്ത് ഇംഗ്ലീഷും മീഡിയം സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയും ചൂരിയിലെ ഖദ്രി ചൂരിയുടെ മകളുമായ ഉമ്മുക്കുൽസുവിനാണ് ജെ സി ഐ കാസർകോടിന്റെ പ്രതിഭാ പുരസ്കാര അവാർഡ് ലഭിച്ചത് .
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മുക്കുലുസുവിന്റെ വിദ്യാഭ്യാസം. പെരുമാറ്റം മറ്റു കുട്ടികളുമായുള്ള ഇടപെടൽ എല്ലാം വിലയിരുത്തിയാണ് ആദരം നൽകിയത്.
ജെസിഐയുടെ (jci) വോയിസ് ഓഫ് യൂത്ത് (voice of youth) പരിപാടിയുടെ ഭാഗമായാണ് ആദരം അർപ്പിച്ചത്. സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയപ്പെട്ടവളാണ് ഉമ്മുക്കുൾസു . ഖദ്രി ചൂരിയുടെ മറ്റൊരു മകൾ മുഹമ്മദ് റിയാൽ ഇതേ സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് . മകൾ ആദരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് റിയാസ് പറഞ്ഞു. ജെസ്സിയെ കാസർഗോഡ് മെമ്പർ സർഫുന്നീസയുടെയും പ്രധാന അധ്യാപിക ശ്യാമള, മറ്റ് അധ്യാപക അധ്യാപികമാരുടെയും സാന്നിധ്യത്തിലാണ് ജെ സി ഐ കാസർഗോഡ് എംപെയർ പ്രസിഡണ്ട് ജെ സി ഫർസാന ശിഹാബുദ്ദീന് അവാർഡ് കൈമാറിയത്.