കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു
തമിഴ്നാട്: കടലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും മരിച്ചു.
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവര്‍ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ തകര്‍ന്നു.