കാഞ്ഞങ്ങാട്: 60 വര്‍ഷം പഴക്കമുള്ള പൊതുവഴി സ്വകാര്യ വ്യക്തി കൈയ്യേറി മതിലുകെട്ടിയതായി
പരാതി.ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും പോലീസ് റവന്യൂ പഞ്ചായത്ത് അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്കി.അജാനൂര്‍ പഞ്ചായത്തിലെ 4ാം വാര്‍ഡിലെ പാലക്കീയിലാണ് സ്ഥലത്തെ പ്രമുഖനും പ്രവാസിയുമായ വ്യക്തിസ്ഥലം കൈയ്യേറി മതില്‍കെട്ടിയത്. വര്‍ഷങ്ങളായി സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ബഡ്സ് സ്കൂള്‍ വിദ്യാര്ത്ഥികളുള്പ്പെടെയുള്ളവരും ഉപയോഗിച്ചുവരുന്ന വഴിയാണ് സ്വകാര്യ വ്യക്തി കൈയ്യേറി മതില്‍കെട്ടിയത്.ഈ സ്ഥലത്തിന്റെ മുന്‍ ഉടമസ്ഥന് നാട്ടുകാര്‍ക്കായി 50 വര്‍ഷം മുമ്പേ പതിച്ചുതന്നതാണ് നടവഴിയെണ് നാട്ടുകാര്‍ പറയുന്നു.പ്രവാസി വ്യാപാരിയായ പുതിയ ഉടമസ്ഥന് പൊതുവഴി തന്റെ സ്ഥലത്താണെന്നും ആ സ്ഥലമുള്‍പ്പെടെയാണ് താന്‍ വാങ്ങിയതെ ന്നുമാണ് പറയുന്നത്.രണ്ടുവര്‍ഷം മുമ്പേ കൈയ്യേറ്റം നടത്താന്‍ ശ്രമിച്ചെങ്കിലും അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ണ് പിന്മാറുകയായിരുന്നു. കൈയ്യേറ്റം തടയാന്‍ ശ്രമിച്ചവരെ ഭീക്ഷണിപ്പെടുത്തിയതായും നാട്ടുകാര്‍ വെളിപ്പെടുത്തി.ഇതേ തുടര്‍ന്ന്
നാട്ടുകാര്‍ പഞ്ചായത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്കി ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടു പണി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ടെത്തി നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രെ. ഈ വഴി മതില്കെട്ടിയച്ചാല് പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയ്യറ്റമാകുമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.റവന്യൂ അനിധികൃതര്ക്ക് പരാതി നല്‍കിയിട്ടും ഒന്നുതിരിഞ്ഞുനോക്കുകയും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.60 വര്‍ഷം പഴക്കമുള്ള പൊതുവഴി സ്വകാര്യവ്യക്തി കൈയ്യേറി