രണ്ടു ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ കളനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: രണ്ടു ദിവസം മുമ്പ് ദുബായിൽ നിന്നു നാട്ടിലെത്തിയ കളനാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചാത്തങ്കൈ, മാണിയിലെ പരേതനായ അബ്ദുല്ല-ബീഫാത്തിമ ദമ്പതികളുടെ മകൻ ഇബ്രാഹിം (48) ആണ് മരിച്ചത്. ദുബായിയിലെ ഒരു കടയിൽ സെയിൽസ്മാനായിരുന്നു. ഭാര്യ: സുമയ്യ പാക്യാര. മക്കൾ: ഇർഫാൻ, ഫമീദ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സലാം, ഷംസുദ്ദീൻ, അഫ്സത്ത്, നസീമ, റുഖിയ.