കൊടുവള്ളിയില്‍ വന്‍ ലഹരിവേട്ട; ജീപ്പിലെ പ്രത്യേക അറകളില്‍ ഒളിപ്പിച്ചത് 53 കിലോ കഞ്ചാവ്
കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് കടത്ത് പിടിച്ചത്.
ജീപ്പില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് അതിലാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ലഹരിസംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.