കാസർകോട്: കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ് ഓണം . ജാതിമത ഭേദമന്യേ സമൂഹത്തിലെ എല്ലാവരും ഒരുപോലെ ഈ ആഘോഷം കൊണ്ടാടും . എന്നാൽ എന്ത് ആഘോഷങ്ങൾ വന്നാലും അതൊരു അവസരമായി എടുത്തു അഴിഞ്ഞാടുന്നവരും നമുക്കിടയിൽ കുറവല്ല . അത്തരമൊരു സംഭവമാണ് ഇന്ന് കാസർകോട് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
ഓണാഘോഷത്തിനായി ബുക്ക് ചെയ്ത റിസോർട്ട് പരിശോധിക്കൻ എത്തിയതിന്റെ മറവിൽ പരിസരം മറന്നു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി- സഹപാഠികളായ വിദ്യാർത്ഥിനികളും പരിസരം മറന്നു കാമിതാക്കളായത് റിസോർട്ട് ഉടമയെ ഞെട്ടിച്ചു. കാസർകോട്ട് പ്രമുഖ സ്കൂളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അടങ്ങുന്ന ഏഴംഗസംഘം ദിവസങ്ങൾക്കു മുമ്പാണ് റിസോർട്ട് ബുക്ക് ചെയ്തിരുന്നത് . ബുക്ക് ചെയ്ത റിസോർട്ടിലെ പശ്ചാത്തലം പരിശോധനയ്ക്ക് എന്ന പേരിലാണ് ഈ സംഘം ഇവിടെ എത്തിയത് . വിദ്യാർത്ഥികൾ തങ്ങൾക്ക് വേണ്ട ഓണാഘോഷവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും സദ്യ ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങളെ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മാനേജരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് റിസോർട്ട് ഉടമ സംഭവസ്ഥലത്തേക്ക് എത്തുന്നത് . നിങ്ങൾ സംസാരിക്കൂ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മാനേജർ ഉടമയുടെ കാറിന്റെ അരികിലേക്ക് പോകുന്നു . തുടർന്ന് വിദ്യാർത്ഥികളുടെ സംഘം റിസോർട്ടിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നകുന്നു. 20 മിനിറ്റ് ആയിട്ടും വിദ്യാർത്ഥികളെ തിരികെ കാണാത്തത് കൊണ്ട് റിസോർട്ട് ഉടമ മാനേജരോടൊപ്പം പരിശോധനയ്ക്കാണ് വിദ്യാർത്ഥികളുടെ അടുത്തേക്ക് എത്തിയത് . ഇവിടെ കണ്ട കാഴ്ച റിസോർട്ട് ഉടമയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.. ഒരു വിദ്യാർത്ഥി കാവലിനും മറ്റു ആറുപേർ മുഖ്യപരാന്തിയിൽ നിന്നും മറയുള്ള തുറന്ന പാർട്ടി ഏരിയയിൽ സ്നേഹപ്രകടനങ്ങൾ നടത്തുന്നതാണ് റിസോർട്ട് ഉടമ കാണുന്നത്. ഇതോടെ ഇറങ്ങിപ്പോടാ എന്ന റിസോർട്ട് ഉടമക്ക് പറയേണ്ടിവന്നു.
കഴിഞ്ഞ വർഷം ഏറെ വിവാദമായ റിസോർട്ടിലാണ് ഈ സംഭവങ്ങളും അരങ്ങേറിയത് ,
വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളുടെ പരിപാടികൾക്ക് രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ അസാന്നിധ്യത്തിൽ പരിപാടി നടത്താൻ സ്ഥലം അനുവദിക്കരുതെന്ന് മാനേജരോട് നിർദ്ദേശിച്ചിരുന്നതയാണ് ഉടമ പറയുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രദേശത്തുതന്നെയുള്ള മറ്റൊരാളാണ് റിസോർട്ട് ബുക്ക് ചെയ്തിരുന്നതൊന്നും കുട്ടികളുടെ മാത്രം ആഘോഷമാണെന്ന് മാനേജർക്ക് തിരിച്ചറിഞ്ഞിരുന്നില്ല എന്നുമാണ് ഉടമ പറയുന്നത്. കഴിഞ്ഞതവണ തന്നെ ഉണ്ടായ വിവാദത്തിന്റെ പേരുദോഷം മാറ്റിയെടുക്കാൻ തന്നെ വലിയ പ്രയാസം നേരിടേണ്ടി വന്നിരുന്നുവെന്നും സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്നും ഉടമ കുട്ടിച്ചേർത്തു . എന്നാൽ അധ്യാപകരുടെ അനുവാദമില്ലാത്തയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതൊന്നും സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണത്തിനും മനസ്സിലാക്കാൻ സാധിക്കുന്നത് . ആർക്കും പരാതിയില്ലാത്തതിനാൽ പോലീസിനും നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞവർഷം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള ഒരു ഹോട്ടലിൽ വിദ്യാർത്ഥികളും സഹപാഠികളായ പെൺകുട്ടികളും ചേർന്ന് നാലു മുറികൾ ബുക്ക് ചെയ്തു ഓണാഘോഷ പരിപാടികൾ നടത്തിയതും വലിയ വാർത്തയായിരുന്നു .ലഹരി ഉൾപ്പെടെയുള്ള വലിയ ഒരുക്കങ്ങളുമായാണ് ഇവർ ഓണാഘോഷിക്കാൻ എത്തിയിരുന്നത് . ഇതിൽ ഒരു വിദ്യാർത്ഥി കുഴഞ്ഞ് വീണത് കൊണ്ടാണ് സംഭവം പുറത്തു അറിഞ്ഞത്. ഇതിലും പോലീസ് നടപടി ഉണ്ടായിട്ടില്ല.
ഓണാഘോഷത്തിന് മറവിൽ പ്രായപൂർത്തിയാക്കാത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നടത്തുന്ന ചില ആഘോഷങ്ങൾ എല്ലാം പരിധികളും ലംഘിക്കപ്പെടുന്നതാണെന്ന് അധ്യാപകരും പറയുന്നു. പല സ്വകാര്യ സ്കൂളിലും ഓണാഘോഷത്തിന് അനുമതി നൽകാത്തതും പുറത്തുപോയി ആഘോഷിക്കാൻ കാരണമാകുന്നുണ്ട്. ഓരോ കുട്ടികളിൽ നിന്നും 800 രൂപ മുതൽ 3000 രൂപ വരെ സ്വരൂപിച്ചാണ് ഇത്തരം ആഘോഷങ്ങൾ ഇവർ സംഘടിപ്പിക്കുന്നത് . കുട്ടികളെ കുറിച്ചോ അവരുടെ ആഘോഷങ്ങളെ കുറിച്ചോ ഒരു ബോധ്യവും രക്ഷിതാക്കൾക്ക് ഇല്ല എന്നുള്ളതും എന്തും ചെയ്യാനുള്ള അനുമതിയായി വിദ്യാർത്ഥികൾ കണക്കാക്കുന്നു .ഈ വർഷത്തെ ഓണാഘോഷത്തിനായി നഗരത്തിലെയും പരിസരപ്രദേശങ്ങളിലും ഒട്ടുമിക്ക പാർട്ടി ഹോളുകളും വിദ്യാർത്ഥികൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട് . നല്ല രീതിയിൽ ആഘോഷിക്കുന്ന വരും അവസരം ഉപയോഗപ്പെടുത്തുന്ന വരും ഇത്തരക്കാരുടെ കൂടെ ഉണ്ടായേക്കാം . വിദ്യാർത്ഥികൾ ആയതുകൊണ്ട് തന്നെ പോലീസിന് ശരിയായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതും അവസരക്കാർക്ക് അഴിഞ്ഞാടാൻ കാരണമാകുന്നുണ്ട്. ഓരോ നിമിഷവും അടിച്ചുപൊളിക്കണമെന്ന ചിന്തയുടെ അനന്തരഫലമാണിത് എല്ലാം മത-സാംസ്കാരിക മാനങ്ങൾക്കപ്പുറം വിദേശരാജ്യങ്ങളെ കിടപിടിക്കുന്ന രീതിയിലുള്ള ക്രിയകളുടെ ആഘോഷങ്ങളാണ് നമുക്ക് ചുറ്റും ഇപ്പോൾ . നല്ല രീതിയിൽ പവിത്രമായ ഓണം ആഘോഷിക്കുന്ന ആളുകൾക്കും ഇത്തരം സംഭവങ്ങൾ വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത് ..