ന്യൂദൽഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനക്ക് വിധേയമാക്കണമെന്ന്ബി.ജെ.പി. നേതാവ് രമേഷ് ബിധുരി. ഇറ്റലിയില്‍നിന്ന് ഈയടുത്ത് മടങ്ങിയെത്തിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും ക്വാറന്റൈനും (സമ്ബര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാകണമെന്നാണ് ബി.ജെ.പി നേതാവ് രമേഷ് ബിധുരിപറഞ്ഞത്.
രാഹുല്‍ ഗാന്ധി ഈയടുത്താണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായോ എന്ന കാര്യം എനിക്കറിയില്ല. മരണകാരണമാവുന്ന വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹവും വൈദ്യപരിശോധന നടത്തണം-എന്നാണ് ബിധുരി പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇറ്റലിയില്‍ 2500 ഓളം ആളുകള്‍ക്ക് കൊറോണ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച വരെ രാഹുല്‍ഗാന്ധി ഇറ്റലിയില്‍ അവധി ആഘോഷിക്കാന്‍ പോയത് .