കാസർകോട്: മത-രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സജീവ സന്നിധ്യമായിരുന്ന ബി.കെ അബ്ദുള്ള ഹാജി (84) അന്തരിച്ചു. ബേക്കൽ ഇൽയാസ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻ്റ്, മുസ്ലിംലീഗ് ഇൽയാസ് നഗർ ശാഖാ മുൻ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കൽ യൂണിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കുവൈത്തിൽ വ്യാപാരിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: സാലിം. ബി.കെ, അസ്ലം.ബി.കെ, സബീന.ബി.കെ. മരുമക്കൾ: എം.കെ.മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാൽ നഗർ. സഹോദരങ്ങൾ: പരേതരായ കുന്നിൽ മുഹമ്മദ്, കുന്നിൽ ഹുസൈൻ, ബി.കെ.അബ്ബാസ് ഹാജി, ബീഫാത്തിമ, മറിയം, സുലൈഖ. ഖബറടക്കം ഇൽയാസ് പള്ളി ഖബർസ്ഥാനിൽ നടന്നു.