ആപ്പിൾ വാച്ച് എക്സ്, എയർപോഡ്സ് 4 തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്കൊപ്പം ‘ആപ്പിൾ ഇന്റലിജൻസ്’ എന്ന് വിളിക്കുന്ന എഐ ഫീച്ചറുകളുടെ സ്യൂട്ട് സഹിതം ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു. .പുതിയ A18 ബയോണിക് ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കും.പുതിയ നിറങ്ങൾ, എഐ, ക്യാമറ നിയന്ത്രണങ്ങൾ, ആക്ഷൻ ബട്ടൺ എന്നിവയോടെയാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ എത്തുന്നത്. വില യഥാക്രമം 799 ഡോളർ, 899 ഡോളർ എന്നിവയിൽ ആരംഭിക്കുന്നു. ഐഫോൺ 16 പ്രോ മാക്സിൽ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് ആയിരിക്കും ഉണ്ടായിരിക്കു. എ18 പ്രോ എന്ന പുതിയ ചിപ്പാകും. പുതിയ 6 കോർ ജിപിയുവിലൂടെ ഗെയിമിങ്ങിനും മെച്ചപ്പെട്ട പ്രകടനം നൽകാൻ എ18 പ്രോ ചിപ്പ് സെറ്റിനാകും. ഐഫോൺ 16 പ്രോ മോഡലുകൾ രണ്ട് പുതിയ സ്ക്രീൻ വലുപ്പങ്ങളിൽ വരുന്നു: യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ. ഐഫോൺ 16 പ്രോയും ആപ്പിൾ 16 പ്രോ മാക്സും എ18 പ്രോ ചിപ്സെറ്റിൽ പ്രവർത്തിക്കുന്നു