കാസർകോട്: കീഴൂർ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട കല്ലുവളപ്പിലെ മുഹമ്മദ് റിയാസിൻ്റെ മൃതദേഹം പുലർച്ചെ മൂന്നുമണിയോടെ കാസർഗോഡ് എത്തും . മൃതദേഹമായുള്ള യാത്ര കോഴിക്കോട്ട് പിന്നിട്ടിരിക്കുകയാണ് . കാസർകോട് എത്തിയാൽ കുടുംബാംഗങ്ങൾക്ക് വേണ്ടി വീട്ടിൽ 5 മിനിറ്റ് പ്രാർത്ഥനയ്ക്കായി വെക്കും . തുടർന്ന് ചെമനാട് യമ്മ (YMMA) പരിസരത്ത് 15 മിനിറ്റ് പൊതുദർശത്തിന് വെക്കും . മൂന്നര മണിയോടുകൂടി ചമ്മനാട് ജുമാ മസ്ജിദിൽ മൃതദേഹം കബറടക്കും . മയ്യത്ത് നമസ്കാരത്തിനും പ്രാർത്ഥനയിലും പങ്കെടുക്കാൻ അഭ്യർത്ഥന ഉയർന്നു വന്നിട്ടുണ്ട് .