കുവൈറ്റിൽ ഒന്നര കിലോ ഹെറോയിനുമായി ഒരാൾ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് ഹെറോയിൻ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ആൻ്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ. ഏകദേശം ഒന്നര കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തത്. ഒരാൾ അറസ്റ്റിലായി.
ഒരു അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയ്ക്ക് വേണ്ടി മയക്കുമരുന്ന് കടത്തിയ ആളെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ച് എയർ കാർഗോ പോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന്, താനും വിദേശത്തുള്ള പങ്കാളികളും ചേർന്നാണ് കടത്താൻ ലക്ഷ്യമിട്ടതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ഡ്രഗ് പ്രോസിക്യൂഷന് കൈമാറി.