കാസർകോട് : വോയ്സ് വേൾഡ് മലയാളി കൗൺസിലിന്റെ അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രഥമ “ഗുരുവന്ദനം” “ഗുരു ശ്രേഷ്ഠ” ഈ വർഷത്തെ “ഏറ്റവും നല്ല സ്കൂൾ” എന്നീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് വിഡബ്ല്യൂ എം സി (VWMC) ചെയർപേഴ്സൺ അജിതപിള്ള അറിയിച്ചു. വിവിധ ജില്ലയിൽ നിന്നുമുള്ള അധ്യാപകരെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. കാസറകോട് ജില്ലയിൽ നിന്നും ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് രഞ്ജിത്ത് എ എസ് പെർള ആർഹനായി. ജി യൂ പി സ്കൂൾ കാസർകോടിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയാണ് രഞ്ജിത്ത് എ എസ് പെർള . ആദ്യം പോലീസ് സർവീസിനായി ട്രെയിനിങ് നടന്നുകൊണ്ടിരിക്കെയാണ് അധ്യാപകനാകാനുള്ള തീരുമാനം കൈക്കൊണ്ടത് . 2012 ൽ ജിഎച്ച്എസ്എസ് പാണ്ടിയിലായിരുന്നു സർവീസിന് തുടക്കം കുറിച്ചത് . ഭാര്യ സവിത തർക്കില മകൾ ആയുഷ്മിതാ ആർ ശൗരി . എന്മകജെ പഞ്ചായത്തിലെ പെർളയിലാണ് താമസിച്ചു വരുന്നത് .