കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 3 വര്‍ഷം കഠിന തടവും 25,000 പിഴയും
കാസര്‍കോട്: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തെക്കില്‍ ഉക്രംപാടിയിലെ മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫിനെ (43)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാജന് തട്ടില്‍ ശിക്ഷിച്ചത്.
2017 ജനുവരി ആറിന് രാവിലെ 11.30 മണിക്ക് തെക്കില്‍ ദേശീയപാതയിൽ കെ എല്‍ 14 എസ് 7536 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ 1.9 കിലോ കഞ്ചാവ് കടത്തി കൊണ്ടുപോകുമ്പോഴാണ് അഷ്റഫിനെ പോലീസ് പിടികൂടിയത്. വിദ്യാനഗര്‍ എസ് ഐ ആയിരുന്ന കെ. പ്രശോഭ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുല്‍ സത്താര്‍ ഹാജരായി.