കാസർകോട് : വയനാട് ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുളിയാർ കൂട്ടായ്മ യു ഏ ഇ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപ കൈമാറി.
കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഓ. ആർ കേളു വിന് തുക കൈമാറിയത്.എം എൽ എ മാരായ ശ്രീ.എ.കെ എം അഷ്റഫ്, ശ്രീ.എൻ. എ നെല്ലിക്കുന്ന്,ശ്രീ.എം.രാജഗോപാൽ, ശ്രീ.സി എച്ച് കുഞ്ഞമ്പു, ബഹു: കളക്ടർ ശ്രീ.കെ. ഇമ്പശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.കൂട്ടായ്മ ചെയർമാർ ശ്രീ. ചന്ദ്രൻ കൈലാസം, ശ്രീ.സുരേഷ് കാനത്തൂർ,ശ്രീ.നിജുരാജ് മഞ്ചക്കൽ,ശ്രീ.സുനിൽകുമാർ കർമ്മംതോടി, ശ്രീ.അനന്ദൻ മുണ്ടക്കൈ,ശ്രീ.ബാലചന്ദ്രൻ പാണൂർ എന്നിവർ സംബന്ധിച്ചു