കാസർകോട് കർണാടക അതിർത്തിയിലെ കൊട്ടിയാടി മെനലാ പ്രദേശത്ത് താമസിച്ചുവരുന്നതും കർണാടക സർക്കാറിന്റെ മേനാല ഗവ: സ്കൂളിലാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് സുപ്രീത്. അമ്മയും മൂത്ത സഹോദരനും സഹോദരിയും അടങ്ങുന്നതാണ് സുപ്രീതിന്റെ കുടുംബം . വൈകുന്നേരം സ്കൂൾ വിട്ടാൽ അമ്മയും സഹോദരിയും തയ്യാറാക്കി വച്ചിരിക്കുന്ന ചൂലും ചിരട്ട ഗൃഹ ഉപകരണങ്ങളും വിൽക്കാനായി സുപ്രീത് വഴിയോരത്ത് എത്തും . വാഹനങ്ങൾ തന്നെ ശ്രദ്ധിക്കാതെ കടന്നു പോകുമ്പോൾ പ്രതീക്ഷയറ്റാതെ അടുത്ത വാഹനത്തിനായി കാത്തിരിക്കും . കയ്യിലിരിക്കുന്ന ചൂല് വിറ്റാലേ തനിക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ക്ഷമയുടെ കാത്തിരിക്കാൻ സുപ്രീതിനെ പ്രാപ്തനാക്കുന്നത് . ചില ദിവസങ്ങളിൽ 300 രൂപയുടെ കച്ചവടം ലഭിക്കുമെങ്കിലും ചില ദിവസങ്ങളിൽ ഒന്നുമുണ്ടാകില്ല . തനിക്ക് വില്പനയിലൂടെ കിട്ടുന്ന പണവുമായി അമ്മയും സഹോദരിയും ചേർത്തുപിടിച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോൾ സുപ്രീത് ആ വീട്ടിലെ മുതിർന്ന അംഗമായി മാറും . രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ചില പ്രയാസങ്ങൾ കാരണം സുപ്രീതിന്റെ കുടുംബത്തിന്റെ ജീവിതത്തിൽ മദ്യം കാരണം വലിയ താളപിഴകൾ സംഭവിച്ചു . മൂത്ത സഹോദരൻ ഇതേ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു സ്കൂളിലേക്ക് നിർബന്ധിത സാഹചര്യത്തിൽ പോകേണ്ടിവന്നു . അച്ഛൻ അമ്മ ഇളയമ്മ സഹോദരി അടങ്ങുന്ന കുടുംബ ജീവിതോപാധിയായി ചൂലും ചിരട്ട ഗൃഹ ഉപകരണങ്ങളും നിർമ്മിച്ച് തുടങ്ങിയത് . ഇത് വിൽക്കേണ്ട ചുമതല സുപ്രീത് ഏറ്റെടുത്തു . ആരോടും പരാതിയുമില്ല പരിഭവവും ഇല്ല ,പക്ഷെ ഇതോടെ സുപ്രീത്തിന്റെ വിദ്യാലയത്തിലുള്ള ഹാജർ നില കുറവു വന്നതു തുടങ്ങി . ശരിയായ രീതിയിൽ ശിക്ഷണം ലഭിക്കാത്തത് തുടർന്ന് വിദ്യാഭ്യാസത്തിന് ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് വാർഡ് മെമ്പറായ രാമൻ പറയുന്നു .
മേനാല മധുര ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ് രാജേഷ് കുമാർ ഈ വഴിയിലൂടെ കടന്നു പോകുമ്പോഴാണ് സുപ്രീതിനെ ശ്രദ്ധിക്കുന്നത് . വഴിയിൽ ചൂലും പിടിച്ചു നിൽക്കുന്ന വിദ്യാർത്ഥിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു . എല്ലാം കേട്ടപ്പോൾ പ്രോത്സാഹിപ്പിച്ചാൽ വിദ്യാഭ്യാസത്തിലേക്ക് കുട്ടിയെ ശരിയായ രീതിയിൽ തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വാസത്തിൽ അധ്യാപകനായ രാജേഷ് കുമാറിൽ ഉണ്ടായി .
അധ്യാപക ദിനത്തിൽ വിദ്യാർത്ഥിയെയും കുടുംബത്തെയും സന്ദർശിക്കാൻ പ്രിൻസിപ്പാൾ ആർഎസ് രാജേഷും മേനാല മധുര ഇന്റർനാഷണൽ സ്കൂൾ മാനേജർ അബ്ദുറഹ്മാൻ അഡ്മിനിസ്ട്രേഷൻ ഓഫീസർ നാസർ ടീച്ചർമാരായ ഖദീജ പി സുബൈദ മഹേശ്വരി എന്നിവർ ചേർന്നു സുപ്രീതിന്റെ വീട്ടിലെത്തി . എന്തിന്റെ പേരിലായാലും വിദ്യാഭ്യാസം നഷ്ടപ്പെടുത്തരുത് എന്നും പഠനവുമായി ബന്ധപ്പെട്ട എന്തു സഹായങ്ങൾക്കും തങ്ങളെ സമീപിക്കാവുന്ന ഇവർ ഉറപ്പുനൽകി . തുടർന്ന് സുപ്രീതിന്റെ കുടുംബം വിൽപ്പനക്കായി തയ്യാറാക്കി വെച്ച ചൂലുകൾ തങ്ങളുടെ സ്കൂളിലായി വാങ്ങുകയും ചെയ്തു .
കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ കുട്ടികളുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തടസ്സമാണെന്നും രണ്ടാം വയസ്സിൽ സുപ്രീത് നേരിടേണ്ടി വന്ന കുടുംബ സാഹചര്യങ്ങൾ വലിയ ദുഃഖം ഉളവാക്കുന്നു എന്നും വിദ്യാഭ്യാസത്തോട് നേടിയെടുക്കാൻ സാധിക്കുന്ന നല്ലൊരു ഭാവി കുട്ടികൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്ന് പ്രിൻസിപ്പാൾ ആർ എസ് രാജേഷ് പറഞ്ഞു .