കാസർകോട് : കുമ്പളയിലെ ഒളയം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒമ്പതോളം അനധികൃത മണൽകടവുകളെയും മണൽ കടത്താൻ ഉപയോഗിച്ചിരുന്ന വെള്ളങ്ങളെയും പോലീസ് നശിപ്പിച്ചു . ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ നിർദ്ദേശപ്രകാരമാണ് നടപടി . മണൽ കടത്തു കടവുകൾ, കടത്താൻ തയ്യാറാക്കി വച്ചിരുന്ന 50 ഓളം ലോഡ് മണലും വള്ളങ്ങളും കാസർഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിജയൻ , സലാം എന്നിവരടങ്ങുന്ന സംഘം ജെ സി ബി ഉപയോഗിച്ചു നശിപ്പിച്ചു .
പിടികൂടിയ മണൽ പുഴയിലേക്ക് തന്നെ നിക്ഷേപിച്ചു . ജില്ലയിൽ തന്നെ ഏറ്റവും അധികം മണൽ കടത്തുന്ന പ്രദേശമാണ് ഒളയം. അതുകൊണ്ടുതന്നെ നിരവധി തവണ പോലീസ് നടപടികൾ പ്രദേശത്തെ അന്യകൃതം കടവുകൾ നേരിടേണ്ടി വന്നിട്ടുണ്ട് . പോലീസ് നടപടിക്ക് പിന്നാലെ വീണ്ടും കടവുകൾ പൂർവ്വ സ്ഥിതിയിലേക്ക് എത്തുന്ന കാഴ്ചയാണ് ഇവിടെ കണ്ടുവരുന്നത് . സമാനരീതി തുടർന്നാൽ ഗൗരവകരമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസുകൾ ചാർജ് ചെയ്യുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ മുന്നറിയിപ്പ് .