എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് സീതാംഗോളി സ്വദേശിയുടെ ഒന്നരലക്ഷം രൂപ തട്ടി; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
കാസർകോട്: എയർഫോഴ്സിൽ ജോലി വാഗ്ദാനം നൽകി ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ, മുതലക്കോടം സ്വദേശി പി. സനീഷി(46)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. സീതാംഗോളി,എടനാട് സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റു ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാബു, പ്രമോദ് എന്നിവർ കൊച്ചിയിലെത്തിയാണ് പ്രതിയെ നാടകീയമായി അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വ്യാജരേഖ ഉണ്ടാക്കൽ, തട്ടിപ്പറിക്കൽ തുടങ്ങിയ പരാതികളിൽ സനീഷിനെതിരെ ആറോളം കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.