ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് സുഹൃത്തുക്കൾ മരിച്ചു
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കൾ മരിച്ചു. മംഗളൂരു യെയ്യാടിയിലാണ് അപകടം. ചാലൂക്യ ബാറിലെ ജീവനക്കാരായ രാമകുഞ്ഞ സ്വദേശി ചേതൻ (21), ഉർവ സ്റ്റോറിലെ കാശി (17) എന്നിവരാണ് മരിച്ചത്. ബാറിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ. യെയ്യാടിക്ക് സമീപമെത്തിയപ്പോൾ ബൈക്കുകളിലൊന്ന് ബാലൻസ് തെറ്റി വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചേതനെയും കാശിയെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.