വീടിന് തീ വെച്ച് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം : ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
കാസർകോട്:മഞ്ചേശ്വരം ഉദ്യവര്ഗ്ഗോത്തുവിലെ കോരഗപ്പയുടെ വീടിന് തീവെച്ച് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയില്‍. വയനാട് ചൂണ്ടല്‍ സ്വദേശി ശിവകുമാറാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് പാളയത്ത് വെച്ചാണ് മഞ്ചേശ്വരം എസ്.ഐ നിഖില്‍, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ പ്രശോഭ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.