യു.എസിലെ സ്കൂളിൽ വെടിവയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു, ഒൻപതുപേർക്ക് പരിക്ക്
ജോർജിയ: ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്ക്. അക്രമം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ വിദ്യാർത്ഥികളും രണ്ടു പേർ അധ്യാപകരുമാണ്. അറ്റ്ലാൻ്റിൽ നിന്നു 80 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. വെടിയൊച്ച കേട്ട വിദ്യാർത്ഥികൾ ക്ലാസുകളിൽ നിന്നു ഇറങ്ങിയോടി സമീപത്തെ ഫുട്ബോൾ സ്റ്റേഡിയത്തിൽ അഭയം തേടുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ഡയറക്ടർ ക്രീസ് ഹോസെ വാർത്താ ഏജൻസികളോട് പറഞ്ഞു. എന്നാൽ വെടിവയ്പിനു ഉപയോഗിച്ചത് ഏതു തരം തോക്കാണെന്നു വ്യക്തമായിട്ടില്ല.