63ഗ്രാം എം.ഡി.എം.എയുമായി കാസർകോട് മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരത്ത് വൻ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുൽ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയ്ക്കു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരിൽ നടത്തിയ പരിശോധനയിലാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിൻ്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫും സംഘവും മയക്കുമരുന്നുമായി പ്രതിയെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തിൽ സി.പി.ഒമാരായ സജിത്ത്, രഘു, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ അബൂബക്കർ, സീനിയർ പൊലീസ് ഓഫീസർമാരായ രാജേഷ്, ജിനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ നികേഷ്, ഷാജേഷ്, നിഖിൽ, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ നാരായണൻ നായർ, എസ്.എസ്.ഐ ഷാജു എന്നിവരും ഉണ്ടായിരുന്നു.