കാസർകോട്: മഞ്ചേശ്വരം കണ്യതീർത്ഥ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. അഞ്ചു ദിവസത്തോളം പഴക്കമുള്ള പുരുഷ മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തീരദേശ പൊലീസ് മൃതദേഹം മംഗൽപ്പാടി താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വിവരം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും കർണ്ണാടക പൊലീസിനെയും അറിയിച്ചിട്ടുണ്ട്. , മൃതദേഹത്തിന്റെ അരിയിൽ കെട്ടിയ നിലയിൽ ചരടും ഏലസ്സും ഉണ്ട് .
അതേസമയം കാസർകോട് കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ട ഇടുന്നതിനിടയില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസ് ആണോ എന്ന് സംശയിച്ചെങ്കിലും മൃതദേഹത്തിൽ കാണപ്പെട്ട ചരടും ഏലസ്സും റിയാസ് ധരിക്കാറില്ല എന്നാണ് കുടുംബം പറയുന്നത് .റിയാസിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യം ശക്തമാക്കിയിരിക്കുകയാണ് .