കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ താരങ്ങൾക്കെതിരെ പീഡന പരാതികൾ പുറത്തുവരുന്നു . .ഏറ്റവും ഒടുവിൽ നടന് നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിനയിക്കാന്‍ അവസനം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. പരാതി ആദ്യം ലഭിച്ചത് എറണാകുളം റൂറൽ പോലീസ് മേധാവിക്ക് ആയിരുന്നു .നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് റിപ്പോർട്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ദുബായിൽ വിളിച്ചു വരുത്തുകയും .തുടർന്ന് തന്നെ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി നിർമാതാവ് എ കെ സുനിലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ കെ സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്.