ലക്നൗ: വിവാഹത്തിന് തൊട്ടു മുമ്പ് വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയത്തിൽ വഴിത്തിരിവ് . ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് രാജ്യത്തൊട്ടാകെ ശ്രദ്ധ ആകർഷിച്ച ഒളിച്ചോട്ടം ഉണ്ടായത് . വധുവിന്റെ പിതാവ് പാപ്പു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത് . മക്കളുടെ വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ ഇവർ തമ്മിൽ പ്രണയത്തിലായത് .ജൂൺ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പാപ്പു പരാതി നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ റാണ പറഞ്ഞു. സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല . തുടർന്ന് ഷക്കീൽ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ജൂലായ് 11ന് പാപ്പു മറ്റൊരു പരാതി നൽകി.
തന്റെ ഭാര്യയെ പറഞ്ഞ് മയക്കി തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് പരാതി. മകളുടെ വിവാഹം ഉറപ്പിച്ച ശേഷം പാപ്പുവിന്റെ വീട്ടിൽ ഇടയ്ക്കിടെ ഷക്കീൽ സന്ദർശനം നടത്താറുണ്ടായിരുന്നു. പാപ്പുവിനും ഭാര്യയ്ക്കും പത്ത് മക്കളും ഷക്കീലിന് ആറ് മക്കളുമാണുള്ളത്. ഇരുവരും മക്കളെയെല്ലാം ഉപേക്ഷിച്ചാണ് പ്രണയ സാക്ഷാരത്തിനായി നാടുവിട്ടത് . ഒടുവിൽ പോലീസ് കേസ് ആയതോടെ ഒരു മാസത്തിനു ശേഷം ഇവർ തിരിച്ചുവന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ നിന്നും മനസ്സിലാക്കുന്നത് . എന്നാൽ ഇവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല .