കാസർകോട് ഉപ്പള ആക്സിസ് ബാങ്കിലെ എ ടി എമ്മിലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശികളിൽ ഒരാളെ മഞ്ചേശ്വരം പോലീസ് സാഹസികമായി തിരിച്ചിറപ്പള്ളിയിൽ വച്ചു അറസ്റ്റ് ചെയ്തു.മുത്തു കുമരൻ എന്ന മുത്തുവിനെയാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് അറസ്റ്റ് ചെയ്തത്.27.03.24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഉപ്പള ആക്സിസ് ബാങ്കിന്റെ എ ടി എമ്മിലേക്ക് പണം നിറക്കാൻ വന്ന കെ എൽ 07 സി സി 0358 നമ്പർ വാനിന്റെ ചില്ല് പട്ടാപ്പകൽ നിമിഷ നേരം കൊണ്ട് തകർത്താണ് തമിഴ്നാട് തിരുട്ടുഗ്രാമം സ്വദേശികളായ 3 പേർ ചേർന്ന് പണം കവർന്നത്.പട്ടാപ്പകൽ വാനിന്റെ ചില്ല് പൊട്ടിച്ച് നിമിഷ നേരം കൊണ്ട് ആണ് കവർച്ച നടത്തിയത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ഡി ശില്പ യുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈഎസ്പി സുനിൽ കുമാർ. സി കെ, മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ വിശാഖ്,എ എസ് ഐ മാരായ ദിനേശ് രാജൻ, സദൻ എന്നിവരാണ് പ്രതിയെ പിടിച്ചത്