കാസർകോട് /നീലേശ്വരം : അതെന്താ ഇങ്ങനെ കാപ്പ നിയമം ലംഘിച്ച് കാസർകോട് ജില്ലയിലെത്തിയ പ്രതി വീണ്ടും അറസ്റ്റില്‍. നീലേശ്വരം കരുവളത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന പി.വിഷ്ണുവിനെയാണ് (26) നീലേശ്വരം ഇന്‍സ്പെക്ടര്‍ ജോയ്യുടെ നേതൃത്വത്തില്‍ എസ്ഐ മധുസൂദനന് മടിക്കൈ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്, രാജേഷ്, ഹോംഗാര്‍ഡ് ഗോപി, ഡ്രൈവര്‍ പ്രദീപന് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മോഷണം, അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14-ഓളം കേസുകളില്‍ പ്രതിയാണ് വിഷ്ണു.
കേസുകളുടെ വിശദവിവരങ്ങൾ
1)913/15 U/s 143,147,148,341,323,324 r/w 149 IPC
2)497/17 u/s 143,147,341,323 r/w 149 IPC
3)83/18 U/s 379 IPC 20 KPRB
4)377/18 U/s 15(c) r/w 63 of Abkari ആക്ട്
5)283/2021 U/s 143,147,148,341,323,324 r/w 149 IPC
6)283/22 u/s 143, 147, 148, 341, 323, 324 r/w 149 IPC,
7) 282/22 U/s 118 (a) of KP act
8)456/22 u/s 118 (a) of KP ആക്ട്
9)548/22 U/s 151 CrPC
10) 756/23 U/s 118(a) of KP Act
11) 11/23 U/s 117(e),118(a) of KP Act
12)840/23 U/s 160 IPC
13) 1005/23 U/s 22(b) of NDPS ആക്ട്