തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും പിവി അൻവർ എംഎൽഎ. ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും നൽകുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച്ച.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകും. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനി. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക ആണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടു തിരിച്ചുവന്ന നിലമ്പൂർ എംഎൽഎ പി വി അൻവർ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് വെപ്രാളത്തോടെയാണ് . ദിവസങ്ങളായി പുറത്തുവിട്ട ആരോപണങ്ങളെല്ലാം വിഴുങ്ങിയാണ് തന്റെ ഭാഗം വിശദീകരിച്ചത് . മുഖ്യമന്ത്രിയെ കാണാൻ ചെന്ന് അൻവറിന് മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിച്ച മറുപടി അല്ല ലഭിച്ചത് . അൻവർ പത്രസമ്മേളനം നടത്തിയത് അല്ല പകരം അതിലൂടെ പുറത്തുവിട്ട വിവരങ്ങൾ കാലങ്ങളോളം ഈ പാർട്ടിയെയും സർക്കാരിനെയും വേട്ടയാടുമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത് . ഉത്തരവാദത്തപ്പെട്ട ഒരു എംഎൽഎ പുലർത്തേണ്ട ഒരു നടപടിക്രമങ്ങളും അൻവർ പാലിച്ചില്ലെന്നും സാമൂഹ്യ മാധ്യമങ്ങളുടെ കയ്യടിയല്ല നിയമപരിപാലനമെന്നും അൻവർ മറന്നു എന്ന വിമർശനവും ഉയർന്നു .സർക്കാറിന് അൻവർ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും പുറത്ത് വരാൻ സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നടപടിക്രമങ്ങളിൽ അൻവർ സഹകരിക്കേണ്ടി വരുമെന്ന് ഓർമപ്പെടുത്തലും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടയാതായ പറയപ്പെടുന്നു