എഡിജിപിക്കെതിരായ അന്വേഷണം കള്ളക്കളി, കണ്ണില്‍ പൊടിയിടല്‍, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: പിണറായി വിജയന്റെ കാലത്തോടെ സിപിഎം അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്നത് ഗുരുതര ആരോപണമാണ്.നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.എഡിജിപക്കെതിരെ ഒരന്വേഷണവും നടക്കില്ല., കണ്ണിൽ പൊടിയിടാനുള്ള ശ്രമം.
മാത്രമാണിത്. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം
എം വി ഗോവിന്ദനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കുന്നു.ഗോവിന്ദൻ രാജിവെച്ച് കാശിക്ക് പോയി നാമം കളിക്കണം.ഇപ്പോള്‍ പ്രഖ്യപിച്ച അന്വേഷണം മല എലിയെ പ്രസിവിച്ച പൊലെയാണ്.മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകൾ അജിത്കുമാറിന്റെ കയ്യിലുണ്ട്.അതാണ് എഡിജിപിയെ തൊടാൻ മടിക്കുന്നത്.അദ്ദേഹത്തിനെതിരായ അന്വേഷണം കഴിുദ്യോഗസ്ഥരെ കൊണ്ടാണ് നടത്തുന്നത്. ഇത് കള്ളക്കളിയാണ്, കണ്ണിൽപൊടിയിടലാണ്, മുഖ്യമന്ത്രി രാജിവക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു