വയനാട്ടില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍
വയനാട്ടിൽ വില്ലേജ് ഓഫീസർ പിടിയിൽ. കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കൊല്ലം സ്വദേശിയാണ് വില്ലേജ് ഓഫീസർ. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കയ്യിൽ നിന്നാണ് 4500 രൂപ കൈക്കൂലി വാങ്ങിയത്. ആധാരത്തിലെ സർവ്വേ നമ്പർ തിരുത്തുന്നതിനു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാൻ ആണ് കുപ്പാടിത്തറ വില്ലേജ് ഓഫീസർ പണം വാങ്ങിയത്. അഹ്മദ് നിസാർ എന്നാണ് വില്ലേജ് ഓഫീസറുടെ പേര്.