കോഴിക്കോട് :തനിക്ക് ജീവൻ ഭീഷണിയുണ്ടെന്നും സ്വയം സുരക്ഷയ്ക്കായി തോക്ക് അനുവദിക്കണം ആവശ്യപ്പെട്ടു നിലമ്പൂർ എംഎൽഎ പി വി അൻവർ കലക്ടർക്ക് അപേക്ഷ നൽകി . അപേക്ഷ നൽകി കലക്ടറേറ്റിൽ നിന്നും വെളിയിൽ വന്നപ്പോഴാണ് തനിക്ക് ഭീഷണിയുള്ള കാര്യം അൻവർ വെളിപ്പെടുത്തിയത് .ഏതുതരത്തിലുള്ള ഭീഷണിയാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് കല്ലുകൊണ്ട് ആകാമെന്നും അതും ഒരു ഭീഷണിയല്ലേ എന്ന മറുപടി ചോദ്യമാണ് ഉന്നയിച്ചത് . തോക്കുമായി ബന്ധപ്പെട്ട് കലക്ടർ നാളെ നടപടികൾ വേഗത്തിൽ ആക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പോലീസിന്റെ കാര്യത്തിൽ എന്താകുമെന്ന് അറിയില്ലെന്നും അൻവർ കൂട്ടിച്ചേർത്തു .