കാസർകോട് : ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പ്രദേശത്തെ വീട്ടിൽ ഭർത്തൃമതിയെ കാണാൻ കാമുകൻ എത്തിയതോടെ ഉണ്ടായത് സംഭവബഹുലമായ സാഹചര്യങ്ങൾ . ഭർത്തൃമതിയെ കൂടാതെ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു .വീട്ടിനുള്ളിൽ ഭർത്തൃമതി അസ്വാഭാവികമായ ചില പ്രവർത്തികൾ കാണുകയും ഒരു മിന്നായം പോലെ ഒരാൺ രൂപത്തെയും ഈ സ്ത്രീ കാണാനിടയായി .ഇതോടെ കള്ളനാണെന്ന് കരുതി സ്ത്രീയും ഭർത്തൃമതി കൂട്ടി വീടിനുള്ളിൽ മുഴുവൻ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ തുടർന്ന് ബന്ധുക്കളെ വിളിച്ച് സംഭവം അറിയിക്കുകയും ഇവർ വീട്ടിലെത്തി വീണ്ടും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല . എന്നാൽ ഒരു ആൺ രൂപം ഇതിനകത്ത് കണ്ടു എന്നുള്ള കാര്യത്തിൽ സ്ത്രീ ഉറച്ചുനിന്നതോടെ ബന്ധുക്കൾ വെട്ടിലായി . ഭർത്തൃമതിയായ സ്ത്രീയെ ചില കാര്യങ്ങളിൽ സംശയമുണ്ടെന്ന് കൂടെയുള്ള സ്ത്രീ ബന്ധുക്കളോട് പറഞ്ഞതോടെ കൂടി ഇവരുടെ മുറിയിലും പരിശോധന നടത്തി .പക്ഷേ എന്നിട്ടും ആളെ കണ്ടെത്താൻ സാധിച്ചില്ല ..ഇതിനിടയിലാണ് വലിയ അലമാര പൂട്ടിയ നിലയിൽ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത് .ഇതിന്റെ താക്കോൽ ആവശ്യപ്പെട്ടിട്ടും ഭർത്തൃമതി കളഞ്ഞുപോയി എന്ന ഉത്തരമാണ് നൽകിയത് . തുടർന്ന് അലമാരയുടെ വാതിൽ ചവിട്ടി പൊളിച്ചു അപ്പോഴാണ് പതുങ്ങിയിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടത് . ഇതോടെ എല്ലാ കള്ളങ്ങളും വിളിച്ചുപറയുന്നു .യുവാവിനെ പിടികൂടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട് .മാത്രമല്ല യുവാവിനോട് ചേർന്ന് ഭർത്തൃമതി നിൽക്കുന്ന ചിത്രപ്രചരിക്കുന്നുണ്ട് . പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരനെ കാണാൻ എത്തിയതാണെന്ന മറുപടിയാണ് ലഭിച്ചത്. കൂട്ടുകാരൻ അലമാരക്കുള്ളിൽ ആണോ എന്ന് ചോദ്യവും ഇവർ ഉയർത്തി . വിദ്യാനഗർ പോലീസ് ലിമിറ്റ് അവസാനിക്കുന്ന വെസ്റ്റ് കെ കെ പുറം മുതൽ സുള്ളിയ പഞ്ചിക്കൽ വരെയുള്ളതാണ് ആദൂർ പോലീസിന്റെ പ്രദേശ പരിധി .ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് .
രാത്രി ഭര്ത്തൃമതിയെ കാണാനെത്തിയ കാമുകന് പിടിയിലായി