കോഴിക്കോട് :പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ പോലീസ് സേനയ്ക്കുള്ളിൽ പിരിമുറുക്കം പുകയുന്നു .ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ നിയമനടപടികൾ സ്വീകരിക്കാനോ കഴിയാത്തത് സേനയെ വലിയ നാണക്കേടിലാക്കി എന്നാണ് പൊതുവികാരം .പോലീസ് സ്വർണ്ണം തട്ടിയെടുക്കാനും ആളെക്കൊല്ലാനും സാധാരണക്കാരുടെ ജീവിതത്തെ വെല്ലുവിളിക്കാനും ഉള്ള കൊള്ളസംഘമായി മാറി എന്നുള്ള അൻവറിന്റെ ആരോപണത്തിന് മറുപടി നൽകാൻ സാധിക്കാത്തത് ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടയാക്കും എന്നാണ് സേനാംഗങ്ങൾ വിലയിരുത്തുന്നത് പോലീസ് സംവിധാനങ്ങളുടെ ഫോൺ ചോർത്തി എന്ന് നിലമ്പൂർ എംഎൽഎ അവകാശപ്പെട്ടതും കൃത്യമായി കേസെടുക്കേണ്ട കുറ്റകൃത്യം ആയിട്ടും ഒന്നിനും സാധിക്കുന്നില്ല എന്നുള്ളത് പോലീസ് സംവിധാനത്തിന് തിരിച്ചടിയാണെന്നും വിലയിരുത്തുന്നു ജനങ്ങൾക്ക് മുന്നിൽ ഇനി നിയമം പറഞ്ഞു എങ്ങനെ പോകും എന്നാണ് സേനാംഗങ്ങൾ പരസ്പരം ചോദിക്കുന്നത് . ഒന്നെങ്കിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കാരണക്കാരനായ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സേനയെ മൊത്തം അപമാനിച്ച അൻവർ എംഎൽഎക്ക് എത്ര നിയമനടപടി സ്വീകരിക്കണമെന്നാണ് പല പോലീസ് സംഘടനകളുടെയും നിലപാട് .