കാസർകോട്ടെ സി.എ മുഹമ്മദ് കൊലപാതകം; നാലുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും
കാസർകോട്: അടുക്കത്ത് ബയൽ, ബിലാൽ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി (56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൂഡ്ലു, ഗുസ്സെ ടെമ്പിൾ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവൻ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാർ എന്ന അജ്ജു (36), അടുക്കത്ത് ബയൽ, ഉസ്മാൻ ക്വാർട്ടേഴ്സിലെ കെ.ജി കിഷോർ കുമാർ എന്ന കിഷോർ (40) എന്നിവർക്കെതിരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. 2008 ഏപ്രിൽ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്.