സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് പാഞ്ഞു; ആളപായമില്ല
കാസർകോട്: സ്വകാര്യ ബസിൻ്റെ ലീഫ് സ്പ്രിങ് കട്ടായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് പാഞ്ഞു. ആളപായമില്ല. മാവുങ്കാൽ ആനന്ദാശ്രമം കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്താണ് അപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കോലിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയ ബസാണ് അപകടത്തിൽപെട്ടത്.