നീന്തലിനിടെ തടാകത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
നീന്തലിനിടെ തടാകത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കർണാടക ഇന്ദ്രാലി സ്വദേശിയും മണിപ്പാലിലെ വിദ്യാർത്ഥിയുമായ സിദ്ധാർത്ഥ് ഷെട്ടി (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കരമ്പാലി തടാകത്തിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം നീന്താനെത്തിയതായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മറ്റൊരു സംഭവത്തിൽ അലവൂരിലെ നിലേപ്പാടി പുഴയിൽ രണ്ട് പേർ നദിയിൽ വീണു. സെൽഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടിലാകുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തി മണിപ്പാലിലെ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.