തിരുവനന്തപുരം: നിയമസഭയിലെ ‘കള്ളറാസ്കല്‍’ പ്രയോഗത്തിനെതിരെ മന്ത്രി ഇപി ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം. തോന്നിയതുപോലെ എന്തും വിളിച്ചുപറയാന്‍ നിയമസഭ ചന്തയാണോ?. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞനാലുവര്ഷത്തിനിടെ കേരള ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ അധോലോകവും സ്വര്‍ണക്കടത്തും വ്യാപകമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ സ്വര്‍ണക്കടത്തും നികുതി ചോര്‍ച്ചയും മുന്പ്് ഉണ്ടായിട്ടില്ല. പതിനായിരക്കണക്കിന് കോടിരൂപയുടെ നികതിവെട്ടിപ്പാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്നതെന്ന് ചെന്നിത്തല പറഞ്ഞു. ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ കൈമുതല്‍. ഇത്രയും വര്‍ഷം നികുതി പിരിച്ചെടുക്കാത്ത സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് നികുതി പിരിച്ചെടുക്കുമെന്ന ധനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്തിന് നികുതി വകുപ്പ് കുട പിടിക്കുകയാണെന്ന് അടിയന്തരപ്രമേയത്തില്‍ വിഡി സതീശന് പറഞ്ഞു. ഒരുവര്‍ഷത്തില്‍ മൂവായിരം കോടി രൂപ കിട്ടേണ്ടടിത്ത് മുന്നൂറ് കോടി രൂപമാത്രമാണ് കിട്ടിയത്. സ്വര്‍ണവിപണി കേന്ദ്രീകരിച്ച് അപകടകരമായ രീതിയില്‍ അധോലോകം വളരുന്നുവെന്നും സതീശന് പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിപക്ഷം സഭ ബഷിഷ്കരിക്കുകയായിരുന്നു.