ബൈക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ചേർത്തല പട്ടണക്കാട് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കായംകുളം കരീലക്കുളങ്ങര അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഋഷിദേവിന് പരിക്കറ്റു.
പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഡി.വൈ.എഫ്.ഐ. കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്.