മേല്‍പ്പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ലോറി ഇടിച്ചുകയറി; എടപ്പാളില്‍ ഗതാഗതനിയന്ത്രണം
മലപ്പുറം: എടപ്പാളില്‍ താത്കാലിക ഗതാഗത നിയന്ത്രണം. ചരക്കുലോറി മേല്‍പ്പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചു കയറിയ അപകടത്തെ തുടര്‍ന്നാണ് നിയന്ത്രണം.
കുറ്റിപ്പുറം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലത്തിന് താഴെ റോഡിലൂടെ കടന്നു പോകണം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ നടുവട്ടത്തില്നിന്ന് തിരിഞ്ഞ് കടന്നു പോകണം.
കമ്പി കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടിരുന്നത്. ചരക്ക് മാറ്റി കയറ്റുന്നതിനായി ക്രെയിന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സ്ഥലത്തെത്തി. ലോഡ് മാറ്റി കയറ്റി ലോറി നീക്കിയ ശേഷം ഗതാഗതം പൂര്‍വസ്ഥിതിയിലാകും.