നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു; 14 മരണം, 16 പേർക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. തനാഹുൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാൾ ദുരന്തനിവാരണ സേനയിലെ 45 അംഗ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പൊഖാറയിൽനിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. 40 പേരാണ് ബസ്സിലുണ്ടായിരുന്നത്. പൊഖാറയിലെ മജേരി റിസോട്ടിൽ താമസിച്ചിരുന്ന സഞ്ചാരികൾ വെള്ളിയാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.