കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി വി ശിവൻകുട്ടി. അതേസമയം സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലൻ പ്രതികരിച്ചു.