കാസർകോട് മുട്ടത്തൊടിയിൽ സ്വകാര്യവ്യക്തിയുടെ കാട്ടിൽ വാറ്റ് ചാരായ നിർമാണം കണ്ടെത്തി ; 800 ലിറ്റർ വാഷ് എക്സൈസ് പിടികൂടി
കാസർകോട്: മുട്ടത്തൊടി ഉജംകോട് സ്വകാര്യവ്യക്തിയുടെ കാട്ടിൽ വാറ്റ് ചാരായ നിർമാണം കണ്ടെത്തി. കാസർകോട് എക്സൈസ് ഇൻ്റ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ചാരായം വാറ്റുന്നതിന് വേണ്ടി വെള്ളം, വെല്ലം, നവസാരം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് പുളിപ്പിച്ച് പാകപ്പെടുത്തിയ നിലയിലായിരുന്നു 800 ലിറ്റർ വാഷ്. അതേസമയം ആരാണ് നിർമാണത്തിന് പിന്നിലെന്ന് കണ്ടെത്തയിട്ടില്ല. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫ്, എക്സൈസ് ഇൻസ്പെക്ടർ(ഐബി) പ്രമോദ്, എ ഇ മാരായ ബിജോയി, ശ്രീനിവാസൻ, സുരേശൻ, സിഇഒ മാരായ ശ്യാംജിത്ത്, കണ്ണൻ കുഞ്ഞി, ഷംസുദ്ദിൻ, എഇഐ രാജീവൻ തുടങ്ങിയവരാണ് വാഷ് പിടികൂടാനെത്തിയത്.