കാസര്‍കോട്: അടക്ക പറിക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര്‍ കമുകില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടർ കുഡ്ലു ഗംഗെറോഡിലെ മഹാബലി ഷെട്ടി (42) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടുപറമ്പിലെ കമുകില്‍ നിന്ന് അടക്ക പറിക്കുന്നതിനിടെ മഹാബലി ഷെട്ടി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: വീണ. മക്കള്‍: നിധീഷ് (വിദ്യാര്‍ത്ഥി, ബാലഭവന്, (കാസര്‍കോട്), പ്രതീഷ്. സഹോദരന്: രാമഷെട്ടി, പത്മനാഭ ഷെട്ടി, ശ്യാമള, ജയന്തി, പരേതയായ യമുന.