മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാൻ്റിംഗ് നടത്തി
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യാ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിംഗ് നടത്തി. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം പരിശോധന തുടങ്ങി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ലഗേജുകളുടെ വിശദ പരിശോധന തുടരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.